Skip to main content

മെഡിക്കൽ കോളേജിൽ കരാർ നിയമനം

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ നോൺ അക്കാഡമിക് ജൂനിയർ റെസിഡന്റ്സ് (എൻ എ ജെ ആർ ) കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എംബിബിഎസ് ആണ്  കുറഞ്ഞ യോഗ്യത. പ്രതിമാസ വേതനം 45,000  രൂപ.  വാക് ഇൻ ഇന്റർവ്യൂ ജൂലൈ ഒന്ന് മുതൽ ജൂലൈ അഞ്ച് വരെ രാവിലെ 10 മണിക്ക് പ്രിൻസിപ്പാളിൻ്റെ കാര്യാലയത്തിൽ  നടക്കും.  ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൻ്റെ സ്ഥിരം രജിസ്ട്രേഷൻ(ലഭ്യമല്ലായെങ്കിൽ താത്ക്കാലിക രജിസ്ട്രേഷൻ), പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം  രാവിലെ 10 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ അക്കാഡമിക് സെക്ഷനുമായി ബന്ധപ്പെടണം.
ഫോൺ :0487 2200310

date