Skip to main content

കുടുംബശ്രീ ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് എട്ട് കിഴക്കാളൂരിൽ ആരംഭിച്ച കുടുംബശ്രീ ജനകീയ ഹോട്ടൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി വില്യംസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ജയൻ അധ്യക്ഷത വഹിച്ചു.
 

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ജി പ്രമോദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എസ് ധനൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷെക്കീല ഷെമീർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എ ബാലചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിവ്യ റെനീഷ്, വാർഡ് മെമ്പർമാരായ രാജി വേണു, അസിസ് പി.കെ, ജോയ് റ്റി.ഒ, ജയൻ പാണ്ടിയത്ത്, ശരത്ത് രാമനുണ്ണി, രമ ബാബു, ഷീബ ചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി ആന്റോ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പുഷ്പലത, ഹെൽത്ത് ഇൻസ്പെക്ടർ ജോസഫ്, ആസൂത്രണ സമിതി അംഗം സി അംബികേശൻ, ജനകീയ ഹോട്ടൽ ജീവനക്കാർ, രാഷ്ട്രീയ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ, അംഗൻവാടി ജീവനക്കാർ, ആശ  പ്രവർത്തകർ, കിഴക്കാളൂർ നിവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

 

date