Skip to main content

കുമ്മായ വിതരണം നടത്തി

 

പരുതൂര്‍ ഗ്രാമപഞ്ചായത്ത് മുണ്ടകന്‍ കൃഷിക്കായി കുമ്മായം വിതരണം നടത്തി. ഗ്രാമപഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1,162,500 രൂപ വകയിരുത്തിയാണ് കൃഷിക്കാര്‍ക്കായി 77500 കിലോ കുമ്മായം വിതരണം നടത്തിയത്. പരുതൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ ഉദ്ഘാടനം ചെയ്തു. ഓരോ വര്‍ഷവും ഒന്നാം വിളക്കും രണ്ടാം വിളക്കും നെല്‍വിത്ത് വിതരണം, ഉഴവ കൂലി, മുണ്ടകന്‍ കൃഷിക്ക് കുമ്മായ വിതരണം, തെങ്ങ് കൃഷിക്ക് ജൈവവളം, കുരുമുളക്-പച്ചക്കറി തൈ വിതരണം, ഇടവിള കിറ്റ്, ടിഷ്യു കള്‍ച്ചര്‍ വാഴ, എച്ച്.ഡി.പി ചെടിച്ചട്ടി, തുടങ്ങി നിരവധി പദ്ധതികള്‍ക്കായി 60 ലക്ഷം രൂപയോളം വകയിരുത്തിട്ടുണ്ട്. കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ പമ്പ് സെറ്റുകള്‍ക്ക് സബ്‌സിഡി ഉള്‍പ്പെടെയുള്ള പ്രോജക്ടുകള്‍ നടപ്പാക്കിയതായും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷിത ദാസ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ഹസന്‍, ബ്ലോക്ക് മെമ്പര്‍ പി.ടി.എം ഫിറോസ്, വാര്‍ഡ് മെമ്പര്‍മാരായ എ.കെ.എം അലി, പി.രമണി ശിവശങ്കരന്‍, പഞ്ചായത്ത് സെക്രട്ടറി സാബു ,കൃഷി ഓഫീസര്‍ ജസ്ബീര്‍, പാടശേഖര സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു .

date