പാനല്‍ അഭിഭാഷകര്‍, പാരാ ലീഗല്‍ വളണ്ടിയര്‍ നിയമനം; വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം
പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ എന്നിവിടങ്ങളില്‍ വിമുക്തഭടന്‍മാരായ പാനല്‍ അഭിഭാഷകരെയും പാരാ ലീഗല്‍ വളണ്ടിയര്‍മാരെയും നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ നിന്നും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളില്‍ നിന്നും ലഭിക്കും. നിലവില്‍ പ്രാക്ടീസ് ചെയ്യുന്ന വിമുക്തഭടന്‍മാരായ അഭിഭാഷകരില്‍ (ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ ഉള്‍പ്പെടെ) നിന്നാണ് പാനല്‍ അഭിഭാഷകരെ തിരഞ്ഞെടുക്കുന്നത്. പാലക്കാട് ജില്ലയിലെ ഏതെങ്കിലും ബാറില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രാക്ടീസ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോട്ടോ പതിച്ച പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബാര്‍ പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റ്, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, വിമുക്തഭടനാണെന്ന് തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം.
എസ്.എസ്.എല്‍.സി പാസായിട്ടുള്ള, 60 വയസ്സുവരെ പ്രായമുള്ള വിമുക്തഭടന്‍മാര്‍ക്കാണ് പാരാ ലീഗല്‍ വളണ്ടിയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹത. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വിമുക്തഭടനാണെന്ന് തെളിയിക്കുന്ന രേഖ എന്നിവയും സമര്‍പ്പിക്കണം. ഇരു തസ്തികകളിലേക്കുമുള്ള അപേക്ഷകള്‍ ജൂലൈ മൂന്നിനകം സെക്രട്ടറി/ സിവില്‍ ജഡ്ജ് (സീനിയര്‍ ഡിവിഷന്‍), ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ കോടതി സമുച്ചയം, പാലക്കാട്-678001 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491-2505665.
- Log in to post comments