Skip to main content

കൈക്കൂലി: വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍

 

കൈക്കൂലി കേസില്‍ അറസ്റ്റിലായ ഒറ്റപ്പാലം താലൂക്കിലെ വാണിയംകുളം 1 വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഫസല്‍.പി.എമ്മിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജൂണ്‍ 28-ന് വൈകുന്നേരം 5.30-ഓടെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ പാലക്കാട് യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിജിലന്‍സ് ഡി.വൈ.എസ്.പി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലും ഒറ്റപ്പാലം തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് നടപടി. 1960-ലെ സിവില്‍ സര്‍വ്വീസുകള്‍ (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 10(1)(ബി) പ്രകാരമാണ് സസ്‌പെന്‍ഷന്‍.

date