Skip to main content

ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12ന്

ദേശീയ വായനാദിന- മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍  ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍, യുപി വിദ്യാര്‍ഥികള്‍ക്കുള്ള ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12 ശനിയാഴ്ച രാവിലെ 10 ന് പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പൊതുവിദ്യാഭ്യാസ,  ഇന്‍ഫര്‍മേഷന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പുകളുടെ സഹകരണത്തോടെയാണ് മത്സരം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജൂലൈ എട്ടിന് മുമ്പായി ഹൈസ്‌കൂള്‍ തല ക്വിസ് മത്സരവും യുപി തല ചിത്രരചനാ മത്സരവും നടത്തി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്ന വിദ്യാര്‍ഥികള്‍ പ്രധാന അധ്യാപകന്റെ കത്തുമായി രാവിലെ 10 ന് മുമ്പ് എത്തണമെന്ന് പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി അറിയിച്ചു.  ഫോണ്‍: 9446443964.
 

date