ഉല്ലാസം സമ്മര്‍ ക്യാമ്പ് ഇന്ന് അവസാനിക്കും
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്‌കോള്‍ കേരളയുടെ ഉല്ലാസം സമ്മര്‍ ക്യാമ്പ് ഇന്ന്(മെയ് 24) അവസാനിക്കും. കൗമാരക്കാരായ കുട്ടികളില്‍ ഉണ്ടാകുന്ന ലഹരി വര്‍ധനവ്, ഡിജിറ്റല്‍ ദുരുപയോഗം, അക്രമവാസന എന്നിവ ഇല്ലായ്മ ചെയ്ത് സര്‍ഗാത്മകത വളര്‍ത്തുന്ന തരത്തിലുള്ള ക്ലാസുകളും കളികളുമാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ സൈക്കോളജിസ്റ്റ് ഡോ.രേഖ മാനസികാരോഗ്യ ക്ലാസും എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്രീലത ലഹരി വിരുദ്ധ ക്ലാസും നടത്തി. വിവിധതരത്തിലുള്ള നാടന്‍ കളികളും ക്യാമ്പില്‍ ഉള്‍പ്പെടുത്തി.
സമാപന ദിവസമായ ഇന്ന് രാവിലെ സീനായി ഓള്‍ഡേജ് ഹോം സന്ദര്‍ശനത്തിലൂടെ ക്യാമ്പ് ആരംഭിക്കും. ഡോക്ടര്‍ സനു സുഗതന്‍ നയിക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസും ഉണ്ടാവും. സമാപന ചടങ്ങില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.
- Log in to post comments