Skip to main content

വിമെന്‍ ഫോര്‍ ട്രീ പദ്ധതി പാലക്കാട് നഗരസഭയില്‍ തുടങ്ങി

 

 

അമൃത് മിത്ര പദ്ധതിയുടെ ഭാഗമായി ഹരിത നഗരം ക്യാമ്പയിന്‍ 'വിമെന്‍ ഫോര്‍ ട്രീ' പദ്ധതി പാലക്കാട് നഗരസഭയില്‍ തുടങ്ങി. പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷങ്ങളും തണല്‍ വൃക്ഷത്തൈകളും നടാനായി സ്ഥലം പരിശോധന നടത്തി. പ്രാരംഭപ്രവര്‍ത്തനങ്ങളായി അമൃതും കുടുംബശ്രീയും സംയുക്തമായാണ് സ്ഥല പരിശോധന നടത്തിയത്. നഗരസഭ അധ്യക്ഷ പ്രമീള ശശീധരന്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പാരിസ്ഥിതിക പ്രശ്നങ്ങളും അത് നേരിടുന്നതിനെ കുറിച്ചും കുടുംബശ്രീ അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ മന്‍സൂര്‍ അലി അധ്യക്ഷയായി. അമൃത് എക്സ്പെര്‍ട്ട് ടി അഖില്‍, എന്‍.യു.എല്‍.എം കോര്‍ഡിനേറ്റര്‍ ബി. സതീഷ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുലോചന എന്നിവര്‍ പങ്കെടുത്തു.

 

date