Skip to main content

ഫ്രീഡം 2025 : എഡ്യൂക്കേഷന്‍ എക്‌സ്‌പോ 27 ന്

 

ഫ്രീഡം 2025 എഡ്യൂക്കേഷന്‍ എക്‌സ്‌പോ ഉദ്ഘാടനം മെയ് 27ന് രാവിലെ 10 ന് കുഴല്‍മന്ദം കളരിക്കല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കെ.രാധാകൃഷ്ണന്‍ എം.പി നിര്‍വഹിക്കും. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ് അധ്യക്ഷനാകും. എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, പി.പി സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോള്‍ എന്നിവര്‍ മുഖ്യാതിഥികളാകും.  

 

എക്‌സ്‌പോയില്‍ കുഴല്‍മന്ദം ബ്ലോക്ക് പരിധിയിലെ പ്ലസ്.ടു വിജയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ഉപരിപഠനത്തിനുള്ള വിവിധ കോഴ്‌സുകള്‍ പരിചയപ്പെടുത്തുകയും ചെയ്യും. കൂടാതെ 'ജീവിതത്തിലെ എപ്ലസ്' എന്ന വിഷയത്തില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് സെമിനാര്‍ നടത്തും. രാവിലെ 8.30 മുതല്‍ 9.30 വരെ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. കുഴല്‍മന്ദം ബ്ലോക്ക് വികസനകാര്യ  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.സിദ്ദിഖ് ഫ്രീഡം 2025 ന്റെ വിശദീകരണം നല്‍കും.

 

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ ചാമുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം അഭിലാഷ് തച്ചങ്കാട്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീധരന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സജിത, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഗിരീഷ്,

 

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ. കുഞ്ഞിലക്ഷ്മി, വി.സതികുമാരി, പി.എച്ച് ഭാഗ്യലത, സി.സുബ്രഹ്‌മണ്യന്‍, എന്‍.രാജേഷ് കുമാര്‍, സി.സോമദാസന്‍, സമീന നൈനാന്‍,

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എം ഇന്ദിര, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. പങ്കജാക്ഷന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആര്‍. ഭാര്‍ഗവന്‍,മിനി നാരായണന്‍,എം.ലത, പ്രവിത മുരളീധരന്‍, കേരളകുമാരി,എ. സതീഷ്,പി.ടി സഹദേവന്‍ എന്നിവര്‍ പങ്കെടുക്കും.

 

date