Skip to main content

മെന്റര്‍ ടീച്ചര്‍ കൂടിക്കാഴ്ച ജൂണ്‍ നാലിന്

 

പാലക്കാട് പട്ടികവര്‍ഗ ഓഫീസിന്റെ പ്രവര്‍ത്തന പരിധിയിലെ ( അട്ടപ്പാടി ബ്ലോക്ക് ഒഴികെ) എല്‍ പി ക്ലാസുകള്‍ ഉള്ള സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ ഗോത്ര ബന്ധു പദ്ധതിയില്‍  മെന്റര്‍ടീച്ചര്‍ ഒഴിവിലേക്ക്  ജൂണ്‍ നാലിന് രാവിലെ പതിനൊന്ന് മണിക്ക് കൂടിക്കാഴ്ച നടക്കും.

പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള പട്ടികവര്‍ഗ വികസന ഓഫീസില്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, ജോലിപരിചയം  എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം എത്തിച്ചേരണമെന്ന് പട്ടികവര്‍ഗ്ഗവികസന ഓഫീസര്‍ അറിയിച്ചു. യോഗ്യത : പ്ലസ് ടു, ടി ടി സി/ ഡി എഡ്, ബി എഡ്. 18 വയസു മുതല്‍ 45 വയസ് വരെയുള്ള പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രം അപേക്ഷിക്കാം. ഫോണ്‍: 0491 2505383.

 

date