Skip to main content

ലേലം ചെയ്യും

ഐ.പി.ടി ആന്‍ഡ് ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് ഷൊര്‍ണൂരിലെ പുതിയ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ബ്ലോക്ക് കെട്ടിട നിര്‍മാണം, ഇന്റേണല്‍ റിംങ് റോഡ് നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് തടസ്സം സൃഷ്ടിക്കുന്ന 28 മരങ്ങള്‍ ലേലം പരസ്യമായി ലേലം ചെയ്യുന്നു. മട്ടി (എഴ്), തേക്ക് (14), അക്കേഷ്യ(മൂന്ന്), പാഴ്മരം(മൂന്ന്), മുരിക്ക് (ഒന്ന്) എന്നീ മരങ്ങളാണ് ലേലം ചെയ്യുന്നത്. ജൂണ്‍ ഒമ്പതിന് പകല്‍ 11 മണിക്ക് ഓഫീസ് പരിസരത്താണ് ലേലം. ക്വട്ടേഷനുകള്‍ ജൂണ്‍ ഏഴ് വൈകീട്ട് നാല് വരെ ഓഫീസില്‍ നല്‍കാം. ഫോണ്‍: 04662220450, 9400006447
 

date