Post Category
സൗജന്യ കംപ്യൂട്ടര്‍ പരിശീലനം: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ദേശീയ തൊഴില്‍ സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് സൗജന്യമായി കംപ്യൂട്ടര്‍ പരിശീലനം നല്കുന്നു. പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. കാലാവധി ഒരു വര്‍ഷം. കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ പാലക്കാടുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററിലാണ് കോഴ്സ് നടത്തുന്നത്. പ്രായപരിധി 30 വയസ്സ്. മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്ലസ്ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പാലക്കാട് മഞ്ഞക്കുളം റോഡിലുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ നേരിട്ട് എത്തണം. ഫോണ്‍: 0491 -2504599, 8590605273
date
- Log in to post comments