ഫ്രീഡം 2025 : എഡ്യൂക്കേഷന്‍ എക്സ്പോ സംഘടിപ്പിച്ചു ഫ്രീഡം എഡ്യൂക്കേഷന്‍ എക്സ്പോ കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഫ്രീഡം എഡ്യൂക്കേഷന്‍ എക്സ്പോ കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ് അധ്യക്ഷനായി. പി.പി സുമോദ് എം.എല്‍.എ മുഖ്യാതിഥിയായി. ജീവിതത്തിലെ എ പ്ലസ് എന്ന വിഷയത്തില്‍ ഗ്രാന്റ് മാസ്റ്റര്‍ ജി. എസ് പ്രദീപ് സെമിനാറും നടത്തി. ബ്ലോക്കിന് കീഴിലെ ഏഴ് പഞ്ചായത്തുകളിലെ വിദ്യാര്‍ഥികളെ ആദരിക്കുകയും ഉപരിപഠനത്തിനുള്ള കോഴ്സുകള്‍ പരിചയപ്പെടുത്തുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസും നടത്തി. സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാരെയും ആദരിച്ചു. എക്സ്പോയുടെ ഭാഗമായി 29 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഒരുക്കിയിരുന്നു. ഒരോ സ്റ്റാളുകളിലും ഒരോ കോളേജുകളെ കുറിച്ചും സ്കോളര്‍ഷിപ്പുകള്‍, പുതിയ കാലഘട്ടത്തിലെ കോഴ്സുകളുടെ ഫീസുകള്‍, ബാങ്ക് ലോണുകള്‍ തുടങ്ങിയ കാര്യങ്ങളുടെ അവബോധവും നല്കി.
547 കുട്ടികളാണ് എക്സോപയില്‍ രജിസ്റ്റര്‍ ചെയ്തത്. കുഴല്‍മന്ദം കളരിക്കല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന പരിപാടിയില്‍ കുഴല്‍മന്ദം ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എസ്.സിദ്ദിഖ്, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍, വിവിധ സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, വിവിധ കോളേജ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments