Skip to main content

നെല്ലിക്കുറിശ്ശി കുതിരവഴി  റോഡ് തുറന്നു

ലക്കിടി ഗ്രാമ പഞ്ചായത്തിലെ നെല്ലിക്കുറിശ്ശി കുതിരവഴി  റോഡ് യാഥാർത്ഥ്യമായി.
ഗതാഗത യോഗ്യമല്ലാതിരുന്ന റോഡിനെ  മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ  ഉൾപ്പെടുത്തി 45 ലക്ഷം രൂപ വിനിയോഗിച്ചാണ് യാഥാർത്ഥ്യമാക്കിയത്.700 മീറ്റർ നീളത്തിലാണ് നിർമ്മാണ പ്രവൃത്തി നടത്തിയത്.

നിർമ്മാണം പൂർത്തീകരിച്ച റോഡിന്റെ ഉദ്ഘാടനം അഡ്വ. കെ പ്രേംകുമാർ എം എൽ എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് അധ്യക്ഷനായി.ഒറ്റപ്പാലം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശോഭനാ പ്രസാദ് മുഖ്യാഥിതിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസ്രിൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ. ഹരി ,വാർഡ് മെമ്പർ കൃഷ്ണകുമാരി, ടി ഷിബു തുടങ്ങിയവർ സംസാരിച്ചു.

 

date