Skip to main content

അട്ടപ്പാടിയിൽ വിദ്യാർത്ഥിനികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

 

അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വച്ച് ഹൈസ്കൂൾ വിദ്യാർഥിനികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ലിംഗ വിവേചനത്തിൻ്റെയും സ്ത്രീ ശാക്തീകരണത്തിൻ്റെയും ആശങ്കകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ വനിതാ ശിശു വികസന ഓഫീസിൻ്റെ നേതൃത്വത്തിൽ ബേഠി ബച്ചാവോ ബേഠി പഠാവോ  പദ്ധതി  ജില്ലയിൽ   നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് കരിയർ ഗൈൻസ് സംഘടിപ്പിച്ചത്.  

 

ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഡോ. പ്രേംന മനോജ് ശങ്കർ  പരിപാടി  ഉദ്‌ഘാടനം ചെയ്തു. എം.ആർ.എസ് അട്ടപ്പാടി സീനിയർ സൂപ്രണ്ട് രാജലക്ഷ്മി അധ്യക്ഷയായ പരിപാടിയിൽ അഖിലേഷ് കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. പരിപാടിയിൽ എം.ആർ.എസ് അട്ടപ്പാടി സീനിയർ അസിസ്റ്റൻ്റ്  വിജിമോൾ ദേവസ്യ, സ്റ്റാഫ് സെക്രട്ടറി  ബിൻസി ജോസഫ് , അട്ടപ്പാടി ഐ.സി.ഡി.എസ് സൂപ്പർവൈസർ  സുജയ, സങ്കൽപ് ഹബ് ഫോർ  എംപവർമെന്റ് ഓഫ് വുമൺ  സ്പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി സി.അഭിജിത്ത് ,സങ്കൽപ് ഹബ് ഫോർ  എംപവർമെന്റ് ഓഫ് വുമൺ ജെൻഡർ സ്പെഷലിസ്റ്റ് സി.സി ജിതിൻ  എന്നിവർ പരിപാടിയിൽ  പങ്കെടുത്തു.

 

 

date