Skip to main content

സാക്ഷരതാ മിഷന്‍ തുല്യതാ കോഴ്‌സുകളിലേക്ക് മെയ് 31 വരെ അപേക്ഷിക്കാം

 

 

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യത, പച്ചമലയാളം കോഴ്‌സുകളിലേക്ക് മെയ് 31 വരെ അപേക്ഷിക്കാം. 17 വയസ് പൂര്‍ത്തിയായവര്‍ക്ക് പത്താം തരം തുല്യതയ്ക്കും 22 വയസ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്കും രജിസ്റ്റര്‍ ചെയ്യാം.  പത്താം തരം തുല്യതയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഏഴാം ക്ലാസ് യോഗ്യത ഉണ്ടായിരിക്കണം. ഹുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളില്‍ ഹയര്‍സെക്കന്‍ഡറി തുല്യതയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പത്താം തരം വിജയിച്ചവര്‍ക്ക് ഹയര്‍സെക്കന്‍ഡറി തുല്യതയ്ക്കും പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്കും അപേക്ഷിക്കാം.  കോഴ്‌സുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ പ്രേരകുമാരെ സമീപിക്കാം. pachamalayalam.keltron.in ല്‍ പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505179.

 

date