ഉദ്ഘാടനത്തിന് ഒരുങ്ങി കോട്ടായി സബ് രജിസ്ട്രാര്‍ ഓഫീസ്
ജൂണ്‍ രണ്ടിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും
കോട്ടായി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി. ജൂണ്‍ രണ്ടിന് രജിസ്ട്രേഷന്‍, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതിയുടെ ഭാഗമായി ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ
ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ആറ് പഞ്ചായത്തുകളിലായി ഒന്‍മ്പത് വില്ലേജുകളാണ് ഓഫീസ് പരിധിയില്‍ വരുന്നത്. കോട്ടായി (ഒന്ന്, രണ്ട്) പെരിങ്ങോട്ടുകുറിശ്ശി (ഒന്ന്,രണ്ട്), കുത്തനൂര്‍ രണ്ട്, മാത്തൂര്‍ (ഒന്ന്, രണ്ട്), പറളി രണ്ട്, മങ്കര എന്നീ വില്ലേജുകളിലുള്ളവരാണ് കോട്ടായി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ ഗുണഭോക്താക്കള്‍.
ഇരുനില കെട്ടിടത്തിലായി താഴത്തെ നില ഓഫീസ് റൂമായും മുകളിലത്തെ നില റെക്കോര്‍ഡ് റൂമായുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
പൊതുജനങ്ങള്‍ക്കായി വിസിറ്റിങ് ഏരിയ, ഫീഡിങ് റൂം, ടോയ്ലറ്റ് സൗകര്യം, എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്ഥാപനത്തില്‍ ഏഴ് ഉദ്യോഗസ്ഥരാണുള്ളത്.
2009 ഡിസംബര്‍ ഏഴ് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച സബ് രജിസ്റ്റര്‍ ഓഫീസ് കെട്ടിടം കോട്ടായി സര്‍വീസ് സഹകരണ ബാങ്കിന്റെ വാടക കെട്ടിടത്തിലായാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഓഫീസിലേക്ക് വരുന്ന പൊതുജനങ്ങളുടെ സൗകര്യവും വിലപ്പെട്ട ഓഫീസ് രേഖകളുടെ സുരക്ഷയും പരിപാലനവും മുന്‍നിര്‍ത്തി വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എളുപ്പത്തില്‍ പ്രാപ്യമാകും വിധം ആധുനിക സൗകര്യങ്ങളോടുകൂടിയാണ് പുതിയ കെട്ടിടം പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്.
- Log in to post comments