കാലവര്‍ഷം: ജില്ലയില്‍ 48 വീടുകള്‍ കൂടി തകര്‍ന്നു
കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ 48 വീടുകള്‍ക്ക് കൂടി നാശനഷ്ടം. മെയ് 28ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ മെയ്29 ഉച്ചയ്ക്ക് 2.30 വരെയുള്ള കണക്കാണിത്. 47 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കാലവര്‍ഷം തുടങ്ങി ഇതുവരെ ജില്ലയില്‍ ആകെ 179 വീടുകളാണ് തകര്‍ന്നത്. പാലക്കാട് താലൂക്കിലെ പാലക്കാട്-1, പാലക്കാട്-3, കോങ്ങാട് 1, കുന്നത്തൂര്‍മേട്, കോങ്ങാട്-1, പുതുപ്പരിയാരം -2, പറളി-1 , മുണ്ടൂര്‍-2 , മലമ്പുഴ-2, മുണ്ടൂര്‍-1 വില്ലേജുകളില്‍ ഒരോ വീടുകളും പുതുപ്പരിയാരം-2, അകത്തേത്തറ, കണ്ണാടി വില്ലേജുകളില്‍ രണ്ടു വീടുകളും ആലത്തൂര്‍ താലൂക്കിലെ പെരിങ്ങോട്ടുകുറിശ്ശി-1, കോട്ടായി-2 വില്ലേജുകളില്‍ രണ്ട് വീടുകള്‍ വീതവും വടക്കഞ്ചേരി-2 വില്ലേജില്‍ മൂന്ന് വീടുകളും ചിറ്റൂര്‍ താലൂക്കിലെ നല്ലേപ്പിള്ളി, ചിറ്റൂര്‍ , വലിയവള്ളംപതി വില്ലേജുകളില്‍ ഒരോ വീടുകളും പട്ടഞ്ചേരി വില്ലേജിലെ മൂന്നു വീടുകളും ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി, കടമ്പഴിപ്പുറം-1, ചളവറ, ഒറ്റപ്പാലം-1 വില്ലേജുകളില്‍ ഒരോ വീടും പട്ടാമ്പി താലൂക്കിലെ വല്ലപ്പുഴ വില്ലേജില്‍ ഒരു വീടും, തൃത്താല വില്ലേജില്‍ രണ്ട് വീടും മണ്ണാര്‍ക്കാട് താലൂക്കിലെ പയ്യനെടം, മണ്ണാര്‍ക്കാട്-1, കുമരംപുത്തൂര്‍, കോട്ടോപ്പാടം-3, അലനല്ലൂര്‍-3 വില്ലേജുകളില്‍ ഒരോ വീടുകളും അലനല്ലൂര്‍-1, മണ്ണാര്‍ക്കാട്-2 വില്ലേജുകളില്‍ രണ്ട് വീടുകളുമാണ് ഭാഗികമായി തകര്‍ന്നത്. ആലത്തൂര്‍ താലൂക്കിലെ മേലാര്‍കോട് വില്ലേജിലെ ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. മെയ് 28 ന് രാവിലെ എട്ടു മണി മുതല്‍ 29 ന് രാവിലെ എട്ടു മണി വരെ ജില്ലയില്‍ ശരാശരി 44.78 മി.മീ മഴയാണ് പെയ്തത്.
- Log in to post comments