Post Category
ന്യൂറോ ടെക്‌നീഷ്യന്‍ ഒഴിവ് : കൂടിക്കാഴ്ച്ച ജൂണ്‍ അഞ്ചിന്
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ന്യൂറോ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താല്ക്കാലികാടിസ്ഥാനത്തില്‍ ന്യൂറോ ടെക്‌നിഷ്യനെ നിയമിക്കുന്നതിന് ജൂണ്‍ അഞ്ചിന് രാവിലെ പത്തിന് കൂടിക്കാഴ്ച്ച നടക്കും. അപേക്ഷകര്‍ ഗവ അംഗീകൃത യോഗ്യതയായ പ്ലസ് ടു ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്‌നോളജിയും, കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരും, 2025 മെയ് ഒന്നിന് 40 വയസ്സിനുള്ളില്‍ പ്രായമുള്ളവരും ആയിരിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള അപേക്ഷകര്‍ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ച്ചക്ക് എത്തിച്ചേരണമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524.
date
- Log in to post comments