പച്ചതുരുത്ത് ക്യാമ്പയിന്‍; സംഘാടക സമിതി യോഗം ചേര്‍ന്നു
ഹരിത കേരളം മിഷന്‍ പച്ചതുരുത്ത്- വൃക്ഷവല്‍ക്കരണ കാംപയിനിന്റെ ഭാഗമായി ആലത്തൂര്‍ ബ്ലോക്ക് തല സംഘാടക സമിതി കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി മുഖ്യാതിഥിയായി. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍, വിവിധ സംഘടനകള്‍, ജനപ്രതിനിധികള്‍ എന്നിങ്ങനെ എല്ലാ വിഭാഗം ജനങ്ങളേയും പങ്കാളികളാക്കി ജൂണ്‍ അഞ്ച് മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് വൃക്ഷവല്‍ക്കരണ ജനകീയ കാംപയിന്‍ നടത്താന്‍ ലക്ഷ്യമിടുന്നത്.
യോഗത്തില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബിനു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കുട്ടികൃഷ്ണന്‍, സുലോചന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈനി, രമേഷ് കുമാര്‍, രമണി, ഹസീന ടീച്ചര്‍, ലിസ്സി സുരേഷ്, ആലത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രന്‍ പരുവക്കല്‍, നവകേരളം കര്‍മ്മ പദ്ധതി ബ്ലോക്ക് കോര്‍ഡിനേറ്റര്‍ പി.എ വീരസാഹിബ്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ഇ.വി ഗിരീഷ്, വിവിധ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments