Skip to main content

മലമ്പനി

അനോഫിലിസ് വിഭാഗത്തിലെ പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. പെട്ടെന്നുണ്ടാകുന്ന അതികഠിനമായ പനി, വിറയലും കുളിരും, അസഹ്യമായ ശരീരവേദനയും തലവേദനയും, ചുട്ടുപൊള്ളുന്ന അവസ്ഥ എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് യാത്ര ചെയ്ത് വരുന്നവര്‍ക്ക് പനി വന്നാല്‍ നിര്‍ബന്ധമായും ആശുപത്രിയില്‍ എത്തി രക്ത പരിശോധന നടത്തി മലമ്പനി അല്ല എന്ന് ഉറപ്പ് വരുത്തണം. എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലും മലമ്പനി രോഗത്തിനുള്ള പരിശോധനയും ചികിത്സയും സൗജന്യമായി ലഭ്യമാണ്.
 

date