Skip to main content

അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഐ എച്ച് ആര്‍ ഡി യുടെ നിയന്ത്രണത്തിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 50 ശതമാനം സീറ്റില്‍ യൂണിവേഴ്‌സിറ്റി നേരിട്ട് മെറിറ്റ് അടിസ്ഥാനത്തില്‍ admission.uoc.ac.in എന്ന പോര്‍ട്ടല്‍ വഴിയും 50 ശതമാനം സീറ്റില്‍  ഐ എച്ച് ആര്‍ ഡി ihrdadmissions.org എന്ന പോര്‍ട്ടല്‍ വഴിയും അഡ്മിഷന്‍ നടത്തും. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം
ഫോണ്‍: 8547005029, 9446829201

date