ചെര്‍പ്പുളശേരി സാമൂഹികാരോഗ്യ കേന്ദ്രം ; പുരുഷ വാര്‍ഡ് തുറന്നു
ചെര്‍പ്പുളശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി നവീകരിച്ച പുരുഷ വാര്‍ഡും മോര്‍ച്ചറിയില്‍ സ്ഥാപിച്ച ഫ്രീസറും പി മമ്മിക്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. 29 ലക്ഷം രൂപ ചെലവഴിച്ചാണ് 20 പേരെ കിടത്തിച്ചികിത്സിക്കാവുന്ന വാര്‍ഡ് ചെര്‍പ്പുളശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നവീകരിച്ചത്. നിലവില്‍ ഈവനിങ് ഒ.പി സംവിധാനം വൈകിട്ട് ആറുവരെ ലഭ്യമാണ്. മോര്‍ച്ചറി, ഒപി കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, ഒപി രജിസ്ട്രേഷന്‍, വെയ്റ്റിങ് ഏരിയ, ഫീഡിങ് റൂം, ഒബ്‌സര്‍ വേഷന്‍ റൂം, നഴ്സസ് സ്റ്റേഷന്‍, ഇന്‍ജക്ഷന്‍, നെബുലൈസേഷന്‍, ഫാര്‍മസി, ലാബ്, ശുചിമുറി, കുട്ടികളുടെ വാര്‍ഡ്, 1.79 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഐസൊലേഷന്‍ വാര്‍ഡ് എന്നീ സൗകര്യങ്ങളും സജ്ജമാണ്.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ പി രാമചന്ദ്രന്‍ അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്സണ്‍ സി കമലം, സ്ഥിരം സമിതി അധ്യക്ഷരായ മിനി ടീച്ചര്‍, കെ ടി പ്രമീള, സാദിഖ് ഹുസൈന്‍, കൗണ്‍സിലര്‍മാരായ പി വിഷ്ണു, കെ.എം ഇസ്ഹാക്ക്, വിജീഷ് കണ്ണന്‍, ഗഫൂര്‍, നഗരസഭാ സെക്രട്ടറി വി.ടി പ്രിയ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഷാഹുല്‍ ഹമീദ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രജിഷ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments