Skip to main content

പ്രവേശനോത്സവം : സ്‌കൂളുകളില്‍ ഉരഗ പരിശോധനയുമായി വനം വകുപ്പ്

 

 

പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂളുകളില്‍ വനം വകുപ്പിന്റെ സര്‍പ്പ വോളന്റിയര്‍മാര്‍ പരിശോധന നടത്തുന്നു. കഴിഞ്ഞ ആഴ്ച ആരംഭിച്ച പരിശോധന ഈ ആഴ്ചയിലും തുടരും. സ്‌കൂള്‍ അധികൃതരോ പിറ്റിഎ ഭാരവാഹികളോ അറിയിക്കുന്നത് പ്രകാരമാണ് പരിശോധന. സ്‌കൂളുകളിലും പരിസരങ്ങളിലും വിഷപ്പാമ്പുകളുടെ സാന്നിധ്യം ഒഴിവാക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്കായി വനം വകുപ്പ് നല്‍കുന്ന സുപ്രധാനമായ സേവനമാണിതെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഓരോ ജില്ലയിലെയും സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്ക് പരിശോധനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍ നിര്‍ദേശം നല്‍കി.  സര്‍പ്പ വൊളന്റിയര്‍മാരുടെ സഹായം ആവശ്യമുള്ള സ്‌കൂള്‍ അധികൃതര്‍ക്ക് അതാത് ജില്ലയിലെ സാമൂഹിക വനവത്കരണ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്. സഹായങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വനംവകുപ്പിന്റെ ടോള്‍ ഫ്രീ നമ്പരിലും വിളിക്കാം. നമ്പര്‍: 1800 425 4733

 

date