നവകേരള സദസ് : പട്ടാമ്പി നിയോജകമണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്കായി ഏഴ് കോടി രൂപയുടെ ഭരണാനുമതി
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന പട്ടാമ്പി മണ്ഡലം നവകേരള സദസില്‍ നിര്‍ദേശിക്കപ്പെട്ട ആറ് പ്രധാന പദ്ധതികള്‍ക്കായി ഏഴ് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. മണ്ഡലത്തില്‍ അടിയന്തിരമായി നടപ്പിലാക്കേണ്ട പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. കൊപ്പം- പേങ്ങാട്ടരി റോഡ് (സൈഡ് പ്രൊട്ടക്ഷന്‍) , കൊപ്പം ആശുപത്രിയ്ക്ക് മുന്‍വശത്ത് ഡ്രെയിനേജ്,വിളയൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവയുടെ നിര്‍മ്മാണത്തിനായി 50ലക്ഷം രൂപ വീതവും നിള - കൊടുമുണ്ട റോഡ് (പട്ടാമ്പി ആമയൂര്‍ റോഡ് ) നിര്‍മ്മാണത്തിനായി 2.50 കോടി രൂപ (അധിക തുക) , പോക്കുപ്പടി ഹെല്‍ത്ത് സെന്റര്‍ പാത്തുപ്പടി റോഡിനായി ഒരു കോടി രൂപ, മുതുതല സെന്റര്‍ അന്‍സാര്‍ നഗര്‍ വിളത്തൂര്‍ റോഡിനായി രണ്ട് കോടി രൂപ എന്നിങ്ങനെയാണ് ഏഴ് കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഈ പദ്ധതികള്‍ പൊതുമരാമത്ത് വിഭാഗത്തിന്റെയും, തദ്ദേശ സ്വയം ഭരണ എഞ്ചിനിയറിങ് വിഭാഗത്തിന്റെയും മേല്‍നോട്ടത്തിലാണ് നടപ്പിലാക്കുന്നത്.
- Log in to post comments