Skip to main content

കള്ള് തൊഴിലാളി ക്ഷേമനിധി അപകട ഇൻഷൂറൻസ് പദ്ധതി: പോസ്റ്റൽ പേയ്മെന്റ് അക്കൗണ്ട് തുടങ്ങണം

 

ഇന്ത്യൻ പോസ്റ്റൽ പേയ്മെന്റ് അക്കൗണ്ട് തുടങ്ങിയിട്ടില്ലാത്തതിനാൽ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അപകട ഇൻഷൂറൻസ് പദ്ധതിയില്‍ അംഗങ്ങളാവാൻ കഴിയാത്ത എല്ലാ രജിസ്റ്റേര്ഡ് തൊഴിലാളികളും അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്നും ഇന്ത്യൻ പോസ്റ്റൽ പേയ്മെന്റ്റ് അക്കൗണ്ട് (IPPB) എടുത്ത് അക്കൗണ്ട് വിവരങ്ങൾ, രജിസ്ട്രേഷൻ കാർഡ് പകർപ്പ്, മൊബൈൽ നമ്പർ, നോമിനി വിവരങ്ങൾ എന്നിവ ജൂണ്‍ ഏഴിനകം പാലക്കാട് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസിൽ ഹാജരാക്കേണ്ടതാണെന്ന് ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു.  ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന അപകട ഇൻഷൂറൻസ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കൂടുതല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിനായാണിത്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0491-2515765.

date