Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിങ് കോളേജിലെ എം ടി ലാബിലേക്ക് വിവിധ ഉപകരണങ്ങൾ അറ്റകുറ്റപണിയും സർവീസും ചെയ്യുന്നതിനായി താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ "സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിലെ എംടി ലാബിലേക്ക് വിവിധ ഉപകരണങ്ങൾ അറ്റകുറ്റപ്പണിയും സർവീസും ചെയ്യുന്നതിനായി" എന്ന് രേഖപ്പെടുത്തി പ്രിൻസിപ്പൽ, സർക്കാർ എഞ്ചിനീയറിങ് കോളേജ്, മണ്ണംപറ്റ (പി.ഒ) ശ്രീകൃഷ്ണപുരം, പാലക്കാട്-678633 എന്ന വിലാസത്തിൽ ജൂൺ 16ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് മുമ്പായി ലഭ്യമാക്കണം. ജൂണ്‍ 17 ന് വൈകിട്ട് മൂന്ന് മണിക്ക് ക്വട്ടേഷന്‍ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0466 2260565

date