Post Category
ലോക ഭിന്നശേഷി ദിനാചരണം: ജില്ലാതല പരിപാടികള്‍ 3ന്
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ജില്ലാതല പരിപാടികള്‍ ഡിസംബര്‍ 3ന് രാവിലെ 8.30ന് വെള്ളിമാട്കുന്ന് ഡവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സില്‍ നടക്കും. സബ് ജഡ്ജ് എം.പി. ജയരാജ് പതാക ഉയര്‍ത്തും.
സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമാപന സമ്മേളനം വൈകുന്നേരം 4.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും.
ഭിന്നശേഷിക്കാരായ കുട്ടികളുടെയും വ്യക്തികളുടേയും കലാപരിപാടികളും അരങ്ങേറും. രാവിലെ 9 മണി മുതല്‍ മുന്‍കൂട്ടി അപേക്ഷിച്ച അംഗപരിമിതരായവര്‍ക്കുള്ള തത്സമയ മെഡിക്കല്‍ ബോര്‍ഡും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തും.
date
- Log in to post comments