ലോക എയ്ഡ്‌സ് ദിനം ആചരിച്ചു
ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഗവ.മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടന്ന എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍, നേഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ഗുരുവായൂരപ്പന്‍ കോളജ് വിദ്യാര്‍ഥികള്‍, ആശാപ്രവര്‍ത്തകര്‍, ബ്ലഡ് ഡോണേഴ്‌സ് പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോധവത്ക്കരണ റാലി നടത്തി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.വി.ആര്‍. രാജേന്ദ്രന്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.
കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരം, റെയില്‍വേ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ ബോധവത്ക്കരണ പ്രദര്‍ശനം നടത്തി. തുടര്‍ന്ന് കോഴിക്കോട് ബീച്ചില്‍ വിളംബര റാലിയും കളരിപ്പയറ്റ് പ്രദര്‍ശനവും നടത്തി. മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ പ്രൊവിഡന്‍സ് വിമന്‍സ് കോളജ് വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. മനോരഞ്ജന്‍ ആര്‍ട്‌സിന്റെ തെരുവ് നാടകവും അരങ്ങേറി. വൈകീട്ട് ബ്ലഡ് ഡോണേഴ്‌സ് ഫോറം പ്രവര്‍ത്തകര്‍ സ്‌നേഹദീപം തെളിയിച്ചു.
ജില്ലാതല പൊതുസമ്മേളനത്തില്‍ ആരോഗ്യ സ്ഥിരം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.സരളാ നായര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.വി.ആര്‍. രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.വി.ആര്‍.ലതിക, ഗവ.മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ഡോ. പ്രതാപ് സോമനാഥ്, ഐ.എം.എ സെക്രട്ടറി ഡോ.അനീന്‍.എന്‍. കുട്ടി, കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറം പ്രസിഡന്റ് അശോകന്‍ ആലപ്രത്ത്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി, സി. ദിവ്യ, വിശ്വാസ് തുടങ്ങിയവര്‍ സംസാരിച്ചു.
സെമിനാറില്‍ എച്ച്.ഐ.വി എയ്ഡ്്‌സ് രോഗനിര്‍ണ്ണയം എന്ന വിഷയ്തതില്‍ മൈക്രോബയോളജി വിഭാഗം തലവന്‍ പ്രൊഫ. ജെ.ബീന ഫിലോമിനയും, എച്ച്.ഐ.വി എയ്ഡ്‌സും സമൂഹവും എന്ന വിഷയത്തില്‍ ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ യൂണിറ്റ് ജില്ലാ പ്രോഗ്രാം മാനേജര്‍ സാദിഖ് കോട്ടക്കലും സംസാരിച്ചു.
- Log in to post comments