കാറ്റ് കൂടുതല്‍ ശക്തമാകാന്‍ സാധ്യത : അതീവ ജാഗ്രതാ നിര്‍ദ്ദേശം
ഓഖി ചുഴലിക്കാറ്റ് ഇന്ന് (ശനി) രാവിലെ 6 മുതല്‍ ഞായര്‍ വൈകീട്ട് വരെ മലബാര്‍ മേഖലയിലെ കടലില്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുളള സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് മുന്നറിയിപ്പ് നല്‍കി. തീരത്തുനിന്ന് 500 കിലോമീറ്റര്‍ അകലെ പടിഞ്ഞാറ് ഭാഗത്തുകൂടെയാണ് കാറ്റിന്റെ ഗതി. മത്സ്യബന്ധന വളളങ്ങളോ, ബോട്ടുകളോ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടില്ല. മറ്റ് ഭാഗങ്ങളില്‍ നിന്നുളള മത്സ്യബന്ധന യാനങ്ങളും ഈ ഭാഗത്തേക്ക് പ്രവേശിക്കുവാന്‍ പാടില്ല. കാപ്പാട് ഭാഗത്ത് ഇന്നലെ (വെളളി) ഉച്ചക്ക് ശേഷം കടല്‍ 500 മീറ്ററോളം ഉളേളാട്ട് വലിഞ്ഞിരുന്നു. ഈ പ്രദേശത്തേയും ജനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. സ്ഥിതിഗതികള്‍ വിലയിരുന്നതിനായി ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കും ചുഴലി കാറ്റിനും സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും മത്സ്യബന്ധനത്തിന് ഏര്‍പ്പെടരുതെന്നും ഫിഷറീസ് അധികൃതര്‍ അറിയിച്ചു. ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ കണ്‍റോള്‍ റൂം ആരംഭിച്ചു. ബന്ധപ്പെടേണ്ട ടെലഫോണ്‍ നമ്പര്‍ : 0495 - 2414074, 9496007038, ഇ.മെയില്‍ adfbeypore@gmail.com.
- Log in to post comments