അന്നമനട ഗവ. യു.പി സ്‌കൂളിലെ ക്രിയേറ്റീവ് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു
അന്നമനട ഗവ. യു.പി സ്‌കൂളില്‍ ക്രിയേറ്റീവ് കോര്‍ണര്‍ ക്ലാസ്‌റൂമിന്റെ ഉദ്ഘാടനവും നവീകരിച്ച സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി വിനോദ് നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ ഇക്ബാല്‍ അധ്യക്ഷനായ ചടങ്ങില്‍ മാള ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. പി. ലീജു പദ്ധതി വിശദീകരണം നടത്തി. പ്രധാന അധ്യാപിക പി.ബി സൈന, വാര്‍ഡ് മെമ്പര്‍മാര്‍, ടീച്ചമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സമഗ്ര ശിക്ഷാ കേരളം മാള ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് 10 ലക്ഷം രൂപ ചിലവില്‍ പദ്ധതി നടപ്പിലാക്കുന്നത്.
ക്രീയേറ്റീവ് കോര്‍ണറുകളില്‍ വയറിംഗ്, പ്ലംബിംഗ്, വുഡ് ഡിസൈനിംഗ്, പാചക കല, കൃഷി, ഫാഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ്, പൊതു ഉപകരണങ്ങളുടെ ഉപയോഗം എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ലഭിക്കും. (ഫോട്ടോ)
- Log in to post comments