Post Category
പട്ടയ മേളയിൽ പഞ്ചായത്ത് പ്രസിഡന്റും ഭൂമിയുടെ അവകാശിയായി
ധർമടം നിയോജക മണ്ഡലത്തിൽ നടന്ന പട്ടയമേളയിൽ പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവൻ എത്തിയത് പട്ടയം വാങ്ങാൻ കൂടിയാണ്. മകന്റെ വിദ്യാഭ്യാസ വായ്പക്ക്
ബാങ്കിൽ അപേക്ഷിക്കുമ്പോഴാണ് സ്വന്തം ഭൂമിക്ക് പട്ടയം ഇല്ലാത്തതിനെക്കുറിച്ച് തിരിച്ചറിഞ്ഞത്. പട്ടയത്തിന് അപേക്ഷ നൽകി അതിവേഗത്തിലും തടസ്സരഹിതമായും പട്ടയം ലഭിച്ചു എന്ന് പറഞ്ഞു നിർത്തുമ്പോൾ പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവന്റെ മുഖത്ത് ഒരേ സമയം അഭിമാനവും ആശ്വാസവും. പട്ടയത്തിനായി അപേക്ഷിച്ച് എട്ടുമാസത്തിനകം എട്ടേകാൽ സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ച സന്തോഷം പഞ്ചായത്ത് പ്രസിഡന്റ് പങ്കുവച്ചു.
date
- Log in to post comments