Skip to main content

ലോകമണ്ണ് ദിനാചരണവും പഠനക്യാമ്പും ഡിസംബര്‍ 5 ന്

    'ഭൗമസംരക്ഷണം മണ്ണില്‍ നിന്ന്' എന്ന മുഖ്യപ്രമേയത്തോടെ ഡിസംബര്‍ അഞ്ചിന് ലോകമണ്ണ് ദിനാചരണവും ഏകദിനപഠനക്യാമ്പും സംഘടിപ്പിക്കുന്നു.  സരോവരം ബയോപാര്‍ക്കിലെ വേദിയില്‍ രാവിലെ ജില്ല കളക്ടര്‍ യു. വി. ജോസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അനിത രാജന്‍ അദ്ധ്യക്ഷത വഹിക്കും.  പരിപാടിയില്‍ കര്‍ഷകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  പ്രകൃതി സംരക്ഷണ വിഷയത്തില്‍ ഊന്നിക്കൊണ്ടുളള സ്റ്റേജ് ഷോ, പ്രദര്‍ശനം, നാടന്‍ പാട്ട് എന്നിവയും ഉണ്ടായിരിക്കും. കേരള സര്‍ക്കാര്‍ മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
 

date