Skip to main content

തൈ വിതരണം നടത്തി

 

 

നെന്മാറ ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘ചങ്ങാതിക്കൊരു തൈ’ വിതരണം ചെയ്തു. സൗഹൃദ ദിനത്തോടനുബന്ധിച്ചാണ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ സുഹൃത്തുക്കള്‍ക്കായി തൈകള്‍ കൈമാറിയത്. നാട്ടുമാവ്, പേര, ആഞ്ഞിലി, നാരകം, ഉങ്ങ്, പേര തുടങ്ങിയ 86 തൈകള്‍ പരസ്പരം കൈമാറി. സ്‌കൂളിലെ മറ്റ് ക്ലാസുകളിലെ വിദ്യാര്‍ഥികളും ഇത്തരത്തില്‍ ചങ്ങാതിക്കൊരു തൈ വിതരണം നടത്താനും തീരുമാനിച്ചു.
പരിപാടിയില്‍ പ്രധാനാധ്യാപിക ശ്രീലത, പ്രകൃതി ക്ലബ്ബ് കോര്‍ഡിനേറ്റര്‍ സജിത, ഹരിതകേരളം റിസോഴ്സ് പേഴ്സണ്‍ എസ്.പി പ്രേംദാസ്, ഹൈസ്‌ക്കൂള്‍ അധ്യാപകര്‍, അധ്യാപക പരിശീലനം നേടുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

date