കുടിവെള്ള ടാങ്കുകളും, കട്ടിലുകളും വിതരണം ചെയ്തു
കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്കുകളും വയോജനങ്ങള്‍ക്ക് കട്ടിലുകളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രേമ സുകുമാരന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. എട്ടു ലക്ഷം രൂപ വകയിരുത്തിയാണ് 228 പട്ടികജാതി കുടുംബങ്ങള്‍ക്ക് 500 ലിറ്ററിന്റെ കുടിവെള്ള ടാങ്കുകള്‍ വിതരണം ചെയ്തത്. 2.35 ലക്ഷം രൂപ ചെലവഴിച്ച് 55 വയോജനങ്ങള്‍ക്ക് കട്ടിലുകളും നല്‍കി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനോജ് അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. ശാന്തകുമാരി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍. ശബരീശന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. മഞ്ജു, വാര്‍ഡ് അംഗങ്ങളായ കെ. രാജന്‍, കെ.കുമാരി, പി.ആര്‍. സുനില്‍, കെ. പ്രജിഷ, സി.പി സംഗീത, ഇന്ദിര രവീന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് വി. ശ്രീലേഖ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments