കേപ്പ് കാമ്പസില്‍ ഫുൾ ടൈം എംബിഎ സ്പോട്ട് അഡ്മിഷൻ
പുന്നപ്ര അക്ഷരനഗരി കേപ്പ് കാമ്പസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി(ഐഎംറ്റി)യിൽ 2025-27 ബാച്ചിലേക്കുള്ള ഫുൾ ടൈം എംബിഎ പ്രോഗ്രാമിൽ എസ് സി, എസ് ടി, ജനറൽ എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് ആഗസ്റ്റ് നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിൽ രാവിലെ 10 മണിക്ക് കോളേജിലെത്തി പ്രവേശനം നേടാം. ഫിഷറീസ് വിഭാഗക്കാർക്കും, എസ് സി, എസ് ടി, ഒ ഇ സി വിദ്യാർഥികൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കും സ്കോളർഷിപ്പ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ആൻഡ് ടെക്നോളജി പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കൽ പി ഒ, ആലപ്പുഴ-688003 എന്ന വിലാസത്തിലോ 9188067601, 0477-2267602, 9946488075, 9747272045 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം.
(പിആർ/എഎൽപി/2210)
- Log in to post comments