Skip to main content

കാവശ്ശേരിയില്‍ കുടുംബശ്രീ ഫണ്ട് വിതരണം ഇന്ന്  മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും

    കാവശ്ശേരി ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സമാഹരിച്ച വിവിധ ഫണ്ടുകളുടെ വിതരണം ഇന്ന് (ഡിസംബര്‍ രണ്ട്) നിയമ-സംസ്കാരിക - പട്ടിക-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും. 20 കിടപ്പ് രോഗികള്‍ക്കുള്ള സ്നേഹനിധി ഫണ്ട് , അഞ്ച് വയോജന അയല്‍ക്കൂട്ടങ്ങള്‍ക്കുളള കോര്‍പ്പസ് ഫണ്ട്, 24 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ മാച്ചിങ് ഗ്രാന്‍റ് എന്നിവയാണ് വിതരണം ചെയ്യുക.
    രാവിലെ 10ന്  ഗ്രാമപഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.സി.ഭാമയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മീനാകുമാരി, ലീലാ മാധവന്‍ ,കെ.ചന്ദ്രന്‍, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്റര്‍ പി.സെയ്തലവി തുടങ്ങിയവര്‍ പങ്കെടുക്കും. 
 

date