Post Category
എയ്ഡ്‌സ് ദിനാചരണം: രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി മീഞ്ചന്ത ആര്‍ട്‌സ് കോളേജില്‍ ആരോഗ്യ വകുപ്പ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ എസ്.ജയശ്രീ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.പി.പി പ്രമോദ് കുമാര്‍ എയ്ഡ്‌സ് ദിന സന്ദേശം നല്‍കി. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടയും ആശുപത്രിയിലെ ബ്ലഡ് ബാങ്ക് യുണിറ്റാണ് രക്തശേഖരണം നടത്തിയത്. ജില്ലാ ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി, എം.എ കോളേജ് യൂണിയന്‍ എക്‌സിക്യൂട്ടീവ് ഗോകുല്‍ കൃഷ്ണ, പി.എസ് ധാത്രിയ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments