തരിശുനില നെല്‍കൃഷി വിതമഹോത്സവം ഇന്ന്
ജില്ലയില്‍ മണര്‍കാട്, വിജയപുരം, അയര്‍ക്കുന്നം പഞ്ചായത്തുകളില്‍ 15 വര്‍ഷമായി തരിശുകിടക്കുന്ന 1200 ഏക്കറോളം വരുന്ന പാടശേഖരങ്ങളില്‍ 520 ഏക്കര്‍ സ്ഥലത്ത് നടക്കുന്ന വിത മഹോത്സവം ഇന്ന് (ഡിസംബര്‍ രണ്ട്) രാവിലെ ഒമ്പതിന് നാലുമണിക്കാറ്റിന് സമീപം പാലമുറി പാലത്തിങ്കല്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പു മന്ത്രി വി. എസ്. സുനില്‍ കുമാര്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടത്തും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന്‍ താമരശ്ശേരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗ്രേസി കരിമ്പന്നൂര്‍ (മണര്‍കാട്), സിസി ബോബി (വിജയപുരം), മോനിമോള്‍ ജെയ്‌മോന്‍ (അയര്‍ക്കുന്നം), ജില്ലാ പഞ്ചായത്തംഗങ്ങളായ ലിസമ്മ ബേബി, ജെസ്സിമോള്‍ മനോജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സാബു ചെറിയാന്‍, ജിജി ജിജി, റോയി ഇടയത്തറ, റ്റി.റ്റി. ശശീന്ദ്രനാഥ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ റ്റെസ്സി ജോസഫ്, നദീ സംയോജന കണ്‍വീനര്‍ അഡ്വ. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കാര്‍ഷിക ക്ഷേമ കാര്‍ഷിക വികസന വകുപ്പു ഡയറക്ടര്‍ എ.എം. സുനില്‍ കുമാര്‍ പദ്ധതി വിശദീകരിക്കും. തരിശുനിലകൃഷി വികസന കണ്‍വീനര്‍ ഡോ. പുന്നന്‍ കുര്യന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. ജയലളിത സ്വാഗതവും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ റ്റിസ്സമ്മ തോമസ് നന്ദിയും പറയും.
(കെ.ഐ.ഒ.പി.ആര്‍-2036/17)
- Log in to post comments