Post Category
കൃഷി എന്‍ജിനീയറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു
കേന്ദ്രാവിഷ്കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍റെ ഭാഗമായി ജില്ലയില്‍ 2019 മാര്‍ച്ച് 31വരെയുള്ള കാലയളവില്‍ കൃഷി എന്‍ജിനീയറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു .അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുളള ബിടെക് അഗ്രികള്‍ച്ചര്‍ എന്‍ജിനിയറിങ് ആണ് കുറഞ്ഞ യോഗ്യത. 39,500 രൂപയാണ് പ്രതിമാസ വേതനം. വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ ഡിസംബര്‍ അഞ്ചിന് മലമ്പുഴ കൃഷി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ നടക്കും. താല്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയുമായി അതേദിവസം രാവിലെ 10ന് എത്തണം. വിശദവിവരങ്ങള്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2816028 , 9946043156.
date
- Log in to post comments