Skip to main content

അയിലൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സദസ് ഇന്ന്

 

സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി  സംഘടിപ്പിക്കുന്ന വികസന സദസ് അയിലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇന്ന് (ഒക്ടോബര്‍ 17 ) രാവിലെ 10ന് നടക്കും.  കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അയിലൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടി അയിലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എസ് വിഘ്നേഷ് അധ്യക്ഷത വഹിക്കും.

 

സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളിലാണ് വികസന സദസുകള്‍ നടക്കുക. പരിപാടിയില്‍ മറ്റ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരും പങ്കെടുക്കും.

 

 

date