Post Category
മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു
ഫിഷറീസ് വകുപ്പ് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി വരാല്‍ മത്സ്യക്കുഞ്ഞുങ്ങളെ തേങ്കുറുശ്ശി ഗ്രാമപഞ്ചായത്തില്‍ വിതരണം ചെയ്തു. തേങ്കുറുശ്ശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സ്വര്‍ണ്ണമണി വിതരോണോദ്ഘാടനം ചെയ്തു. തദ്ദേശീയ മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ പദ്ധതികളിലായി 30,780 വരാല്‍ മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.
ഗ്രാമപഞ്ചായത്ത് അംഗം യു.ഉണ്ണികുമാരന്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.ആര്‍.ദേവദാസ്, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.എ.അജീഷ്, അഖില, പഞ്ചായത്ത് പ്രമോട്ടര്‍മാരായ എം. ഹരിദാസ്, കെ.കമലം, നീതു, സജിത, മത്സ്യകര്‍ഷകരായ പ്രേമദാസ്, കെ.നൗഫല്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments