Post Category
അനുമോദനം നടത്തി
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വ മിഷനും സംയുക്തമായി വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ 'പ്ലാസ്റ്റിക് ഉപയോഗം കുറക്കാം പ്രകൃതിയെ ഒപ്പം കൂട്ടാം' ക്യാമ്പയിനില്‍ പങ്കെടുത്തവരെ അസിസ്റ്റന്റ് കളക്ടര്‍ രവി മീണ അനുമോദിച്ചു. 15 സ്‌കൂളുകള്‍ക്കും 30 വിദ്യാര്‍ഥികള്‍ക്കുമാണ് അനുമോദന പത്രം നല്‍കിയത്. പി.എ.യു ഹാളില്‍ കൂടിയ യോഗത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ജി വരുണ്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സി ദീപ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments