ആലത്തൂരില്‍ ബാങ്കേഴ്‌സ് മീറ്റ് നടത്തി
കേരള സര്‍ക്കാര്‍ വാണിജ്യ വ്യവസായ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, ആലത്തൂര്‍ താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ലീഡ് ഡിസ്ട്രിക് മാനേജര്‍ പി.ടി അനില്‍കുമാര്‍ നിര്‍വഹിച്ചു. ബാങ്കുകള്‍ നയിക്കുന്ന വിവിധ ക്ലാസുകള്‍, സംരംഭകര്‍ക്ക് ആവശ്യമായ ഹെല്‍പ്പ് ഡെസ്‌ക്, ഉദ്യം രജിസ്‌ട്രേഷന്‍, കെ സ്വിഫ്റ്റ് മുതലായ ലൈസന്‍സ് എടുക്കുന്നതിനും അവസരം ഒരുക്കുക എന്നിവയാണ് ബാങ്കേഴ്സ് മീറ്റിലൂടെ നടത്തിയത്.
എം.എസ്.എം.ഇ യുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ലോകബാങ്ക് പിന്തുണയുള്ള പരിപാടിയാണ് RAMP (റൈസിങ് ആന്‍ഡ് ആക്സിലറേറ്റിംഗ് എം.എസ്.എം.ഇ പെര്‍ഫോമന്‍സ്). ഇതിന്റെ ഭാഗമായി നിലവിലെ സംരംഭം വിപുലീകരിക്കുന്നതിനോ സംരംഭം തുടങ്ങുന്നതിനോ ആഗ്രഹിക്കുന്നവരുടെ സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തുന്നതിന് വിവിധ ബാങ്ക് പ്രതിനിധികളും സാമ്പത്തിക മേഖലയിലെ വിദഗ്ദരുമായി സംവദിക്കാനുമുള്ള അവസരം ഒരുക്കിയിരുന്നു.
പരിപാടിയില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ (ഡി.പി) കെ.രാജന്‍, ആലത്തൂര്‍ താലൂക്ക് വ്യവസായ ഓഫീസ് എഡിഐഒ
സജ്ജാദ് ബഷീര്‍, കുഴല്‍മന്ദം ബ്ലോക്ക് ഐ ഇ ഒ പി.ദീപ, ആലത്തൂര്‍ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ കെ.വി രാഹുല്‍ വിജയ്, വിവിധ പഞ്ചായത്തിലെ ബിസിനസ് ഡെവലപ്‌മെന്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ (ബി.ഡി.എസ്.പി ), ആലത്തൂര്‍ താലൂക്ക് പരിധിയിലെ വിവിധ ബാങ്ക് പ്രതിനിധികള്‍, ബാങ്ക് മാനേജര്‍മാര്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments