Skip to main content

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി കലോത്സവം സംഘടിപ്പിച്ചു

 

 

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.

 

പറളി ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നന്ദിനി അധ്യക്ഷത വഹിച്ചു. പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേണുകദേവി, പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എഫ് ഷെറീനബഷീര്‍, ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍മാരായ ടി.എ കല, കെ തങ്കമണി, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ മിനിമോള്‍, ശിശുവികസന വകുപ്പ് ഓഫീസര്‍മാരായ നെസീമ, എം സാജിത, ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date