Skip to main content
എം.എസ് വിശ്വനാഥന്‍ സ്മാരകസമിതിയുടെയും  എം.എസ്.വി.നിശയ്ക്കുമുള്ള സംഘാടക സമിതി യോഗം അഡ്വ.സി.പി.പ്രമോദ് ഉദ്ഘാടനം ചെയ്തു.

എം.എസ്. വിശ്വനാഥന്‍ സ്മാരകവും സംഗീത നിശയും :  സംഘാടക സമിതി രൂപവത്കരിച്ചു

 

      സംഗീത സംവിധായകന്‍ എം.എസ്.വിശ്വനാഥന്‍റെ സ്മരണാര്‍ത്ഥം  ജന്മനാടായ എലപ്പുള്ളിയില്‍  സ്മാരകവും പ്രതിമയും നിര്‍മിക്കും. ഇതുമായി ബന്ധപ്പെട്ട് സാംസ്കാരികവകുപ്പിന്‍റെ കീഴില്‍ രൂപീകരിച്ച എം.എസ് വിശ്വനാഥന്‍ സ്മാരകസമിതി രൂപീകരിച്ചു.  ഡിസംബര്‍ 23ന് വൈകീട്ട് അഞ്ചിന് പാലക്കാട് രാപ്പാടി ഓഡിറ്റോറിയത്തില്‍  സമിതിയുടെ ഉദ്ഘാടനവും പ്രശസ്ത ഗായകരുടെ നേതൃത്വത്തില്‍  എം.എസ്.വി. ഗാനനിശ - 'ഹൃദയവാഹിനി'യും  അരങ്ങേറും.  വൈലോപ്പിള്ളി സംസ്കൃതി ഭവന്‍റേയും സ്വരലയയുടേയും ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുക.
         സ്വാഗതസംഘം മുഖ്യ രക്ഷാധികാരികളായി മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്ചുതാനന്ദന്‍, നിയമ-സാസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ എന്നിവരേയും രക്ഷാധികാരികളായി എം.ബി.രാജേഷ് എം.പി, പി.കെ.ബിജു എം.പി, ജില്ലയിലെ എം.എല്‍.എ.മാരേയും തിരഞ്ഞെടുത്തു. സംഘാടക സമിതി യോഗം അഡ്വ.സി.പി.പ്രമോദ് ഉദ്ഘാടനം ചെയ്തു. എ.കെ.ചന്ദ്രന്‍കുട്ടി അധ്യക്ഷനായി. സ്വാഗതസംഘം  ചെയര്‍മാനായി ഗായകന്‍ പി.ജയചന്ദ്രനെയും ജനറല്‍ കണ്‍വീനറായി ടി.ആര്‍.അജയനെയും കണ്‍വീനറായി എ.ചൈതന്യകൃഷ്ണനെയും ട്രഷററായി ഇ.ജയചന്ദ്രനെയും തിരഞ്ഞെടുത്തു.

date