Skip to main content

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്  സ്വയം തൊഴില്‍ ബോധവത്ക്കരണ ശില്പശാലക്ക് ഇന്ന് തുടക്കം 

 

    യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് നൈപുണ്യ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് നടത്തുന്ന  സ്വയം തൊഴില്‍ ബോധവത്ക്കരണ ശില്പശാലക്ക് ഇന്ന് (ഡിസംബര്‍ അഞ്ച്) തുടക്കം. രാവിലെ 10.30ന് ഷൊര്‍ണ്ണൂര്‍ വിക്റ്ററി ഐ.റ്റി.ഐ.യില്‍ നടക്കുന്ന പരിപാടി നഗരസഭാ ചെയര്‍പേഴ്സണ്‍ വി.വിമല ഉദ്ഘാടനം ചെയ്യും. സാമ്പത്തിക ഉപദേശകന്‍ കൂടിയായ പഞ്ചാബ് നാഷ്നല്‍ ബാങ്ക് മാനെജര്‍ ഉണ്ണികൃഷ്ണന്‍ സെല്‍ഫ് എംപ്ലോയ്മെന്‍റ് ഓഫീസര്‍ കെ.ബി കലാധരന്‍ എന്നിവര്‍ ക്ലാസ്സ് നയിക്കും. ഡിസംബര്‍ ആറിന് രാവിലെ 10.30ന്  ജില്ലാ പഞ്ചായത്ത് സമ്മേളനഹാളില്‍ നടക്കുന്ന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.പി. ബിന്ദു അധ്യക്ഷയാകുന്ന പരിപാടിയില്‍ 'സ്വയം തൊഴില്‍ സംരംഭങ്ങളും സാധ്യതകളും-പദ്ധതികളും' വിഷയത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനെജര്‍ റ്റി.എസ്.ചന്ദ്രനും 'നിങ്ങള്‍ക്കും ഒരു സംരംഭകനാകാം' വിഷയത്തില്‍ സെല്‍ഫ് എംപ്ലോയ്മെന്‍റ് ഓഫീസര്‍ കെ.ബി. കലാധരനും ക്ലാസെടുക്കും. ഡിസംബര്‍ എട്ടിന് രാവിലെ 10.30ന് മണ്ണാര്‍ക്കാട് താലൂക്ക് സമ്മേളനഹാളില്‍ നടക്കുന്ന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് യൂസഫ് പാലയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. പി.ഡി.സി ബാങ്ക് മാനെജര്‍ ഗോപിനാഥ്, സെല്‍ഫ് എംപ്ലോയ്മെന്‍റ് ഓഫീസര്‍ കെ.ബി കലാധരന്‍ എന്നിവര്‍ ക്ലാസ് നയിക്കും.  
 

date