Skip to main content

പൊലീസ് കംപ്ലെയ്ന്‍റ് അതോറിറ്റി സിറ്റിങ് :  രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം 

 

    ജില്ലാ കളക്റ്ററേറ്റ് സമ്മേളനഹാളില്‍ നടന്ന പൊലീസ് കംപ്ലെയ്ന്‍റ് അതോറിറ്റി സിറ്റിങില്‍ 
രണ്ട് കേസുകളില്‍ സബ്ഇന്‍സ്പെക്റ്റര്‍ക്കെതിരേയും സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരേയും വകുപ്പുതല നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി അതോറിറ്റി സെക്രട്ടറി അറിയിച്ചു. എസ്.ഐ.ക്കെതിരെയുള്ള ആരോപണം ജില്ലാ പൊലീസ് മേധാവിക്ക് മുകളിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് നടപടിയെടുക്കണം. 60 കേസുകള്‍ വിചാരണ ചെയ്തതില്‍ അഞ്ച് കേസുകള്‍ തീര്‍പ്പാക്കി. നവംബര്‍ 16ന് നടത്താനിരുന്ന സിറ്റിങ് ഡിസംബര്‍ 30ന് നടക്കും.

date