Skip to main content

പാലക്കാട് താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

 

    താലൂക്ക് വികസന സമിതി യോഗം പെരുവെമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍  ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) അനില്‍കുമാര്‍, തഹസില്‍ദാര്‍ വി.വിശാലാക്ഷി, ഷാഫി പറമ്പില്‍ എം.എല്‍.എ.യുടെ പി.എ. സുജിത്കുമാര്‍, താലൂക്ക്തല ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പ് മേധാവികള്‍, താലൂക്ക് വികസന സമിതിയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. 
    റോഡുകളുടെ ശോചനീയാവസ്ഥ,കുളം നികത്തല്‍, മാലിന്യ പ്രശ്നം, ഗതാഗത പ്രശ്നം  സംബന്ധിച്ച് സ്വീകരിച്ച നടപടികളെക്കുറിച്ച് അവലോകനം നടത്തി നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ക്ക്  ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) നിര്‍ദേശം നല്‍കി. 

date