Skip to main content

ചുമട്ടു  തൊഴിലാളി ക്ഷേമ ബോര്‍ഡ് :  രജിസ്റ്റര്‍ ചെയ്യാനും അംഗത്വം പുതുക്കാനും അവസരം

 

    ചുമട്ടു  തൊഴിലാളി ക്ഷേമ ബോര്‍ഡ്, സ്കാറ്റേര്‍ഡ് വിഭാഗം പദ്ധതിയില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നതിനും,  കുടിശ്ശിക വരുത്തി  അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പലിശ, പിഴപലിശ ഒഴിവാക്കി അംഗത്വം പുതുക്കുന്നതിനും 2018 മാര്‍ച്ച്  31 വൈകീട്ട് അഞ്ച്  വരെ അപേക്ഷിക്കാം.         ഇതിന്‍റെ ഭാഗമായി  ഡിസംബര്‍ ആറിന് അഗളി റസ്റ്റ് ഹൗസ്, ഡിസംബര്‍ ഒമ്പതിന് കൊടുവായൂര്‍ ഉപകാര്യാലയം,  ഡിസംബര്‍ 11, 12  തീയതികളില്‍ പറമ്പിക്കുളം, ഡിസംബര്‍ 13ന്  ചെര്‍പ്പുളശ്ശേരി ഉപകാര്യാലയം എന്നിവിടങ്ങളില്‍ കാംപ്  നടത്തും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് കാംപ്. പുതിയതായി സ്കാറ്റേര്‍ഡ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ എ.എല്‍.ഒ. കാര്‍ഡ്, വയസ്സ് തെളിയിക്കുന്ന രേഖ, ആധാര്‍ കാഡിന്‍റെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം കാംപിന് എത്തണം. 
    സ്കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികളുടെ വിവരശേഖരണത്തിന്‍റെ ഭാഗമായി നിലവില്‍ അംഗത്വമുളളവര്‍ ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുമായി കാംപുകളില്‍ എത്തണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍ : 0491 2502835, 0491 2501237.       

date